കോവിഡ് ഡ്യൂട്ടി: സെലീന ബീഗത്തിന് ആദരം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ

Last Updated:

27 വയസുകാരി സെലീനയുടെ പിതാവ് കർഷകനാണ്. കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനം കുടുംബം പുലർത്തുന്നതിന് ഒന്നും തികയില്ല. സെലീനയ്ക്ക് പ്രതിമാസം 7,000 മുതൽ 8,000 രൂപയാണ് വരുമാനം ലഭിക്കുന്നത്.

saleena begum
saleena begum
കൊറോണയുടെ ആരംഭം മുതൽ തന്നെ കർമ്മരംഗത്ത് സജീവ സാന്നിധ്യമായിരുന്നു പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറായ സെലീന ബീഗം. ഇപ്പോൾ ഇതാ സെലീന ബീഗത്തിന് ജോലിയിലെ ആത്മാർത്ഥയ്ക്കുള്ള പാരതോഷികം ലഭിച്ചിരിക്കുകയാണ്.
വടക്കൻ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലാണ് സെലീന ബീഗത്തിന്റെ ജോലി. കൊറോണ വൈറസ് രോഗികളെ എത്തിക്കുന്ന സെലീന ബീഗത്തിന് കഴിഞ്ഞയാഴ്ച റൈഗഞ്ച് എം‌ എൽ ‌എ കൃഷ്ണ കല്യാണിയാണ് 50,000 രൂപയുടെ ചെക്ക് പാരിതോഷികമായി നൽകിയത്. സെലീന ബീഗത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം‌ എൽ‌ എയിൽ നിന്ന് ലഭിച്ചത് രണ്ടാമത്തെ ചെക്കാണ്. കഴിഞ്ഞ വർഷവും കൊറോണ യോദ്ധാവ് എന്ന നിലയിൽ സെലീന ബീഗത്തിനെ ധനസഹായം നൽകി ആദരിച്ചിരുന്നു.
advertisement
ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തിയാണ് സെലീന. ബംഗാളിയിൽ എം എ ബിരുദാനന്തര ബിരുദധാരിയായ സെലീന 2016ൽ സംസ്ഥാന സർക്കാരിന്റെ സ്വയംസഹായ പദ്ധതിയിൽ പരിശീലനം നേടിയ ശേഷമാണ് ആംബുലൻസ് ഓടിക്കാൻ തുടങ്ങിയത്.
സാധാരണയായി ഗർഭിണികളെ ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരലുമായിരുന്നു സെലീന ചെയ്തിരുന്നത്. എന്നാൽ, 2020 മാർച്ചിൽ കൊറോണ എന്ന മഹാമാരി ആരംഭിക്കുകയും കോവിഡ് ബാധിച്ചവരെ ആംബുലൻസ് ഡ്രൈവർമാർ സഹായിക്കാൻ മടിക്കുകയും ചെയ്തപ്പോൾ സെലീന ഈ ദൗത്യം ധൈര്യപൂർവം ഏറ്റെടുക്കയായിരുന്നു. തന്റെ സേവനവും ആംബുലൻസും കൊറോണ രോഗികളെ കൊണ്ടു പോകുന്നതിനായി സെലീന സമർപ്പിച്ചു.
advertisement
വളരെ പെട്ടന്ന് തന്നെ സെലീനയുടെ സേവനം വളരെയധികം ജനപ്രിയമായിത്തീർന്നു. കോവിഡ് രോഗികളുടെ കുടുംബാംഗങ്ങൾ വിളിച്ചാൽ ഉടൻ തന്നെ ആംബുലൻസുമായി സെലീനയെത്തും. തന്റെ ജോലിയുടെ അപകട സാധ്യതയെക്കുറിച്ച് കൃത്യമായി അറിയാവുന്ന സെലീന തന്റെ കുടുംബത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനായി ഹെംതാബാദ് ആരോഗ്യകേന്ദ്രത്തിലെ ഒരു ചെറിയ മുറിയിൽ താൽക്കാലികമായി താമസിക്കാനും തീരുമാനിച്ചു.
advertisement
കൊറോണയ്‌ക്ക് എതിരെയുള്ള പോരാട്ടത്തിൽ സെലീനയുടെ പങ്ക് സമാനതകളില്ലാത്തതാണ്. സെലീനയെപ്പോലുള്ളവർ കൂടി മുന്നോട്ട് വന്നാൽ മാത്രമേ നമുക്ക് കൊറോണയെ തുരത്താൻ കഴിയൂവെ 50,000 രൂപയുടെ ചെക്ക് കൈമാറിയ ശേഷം റൈഗഞ്ച് എം‌എൽ‌എ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറാണ് സെലീനയെന്ന് ഹെംതാബാദ് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ രാഹുൽ ബിശ്വാസ് പറഞ്ഞു. ഇത്തരത്തിലുള്ള പിന്തുണ നൽകിയ എം‌എൽ‌എയ്ക്ക് നന്ദി പറഞ്ഞ ഡോക്ടർ ഈ അംഗീകാരം മറ്റ് ആളുകളെ മുന്നോട്ട് വരാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു.
advertisement
27 വയസുകാരി സെലീനയുടെ പിതാവ് കർഷകനാണ്. കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനം കുടുംബം പുലർത്തുന്നതിന് ഒന്നും തികയില്ല. സെലീനയ്ക്ക് പ്രതിമാസം 7,000 മുതൽ 8,000 രൂപയാണ് വരുമാനം ലഭിക്കുന്നത്. കഴിഞ്ഞ വർഷം ലഭിച്ച ചെക്കിൽ നിന്നുള്ള തുക പിതാവിന്റെ ചികിത്സയ്ക്കായി ചെലവഴിച്ചതായി സെലീന പറഞ്ഞു. നിർഭാഗ്യവശാൽ, ഇത്തവണ ചെക്ക് ലഭിക്കുമ്പോഴും സെലീനയുടെ മാതാപിതാക്കൾ രണ്ടുപേരും രോഗികളാണ്, ഈ തുകയും അവരുടെ ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് സെലീനയുടെ തീരുമാനം.
advertisement
Keywords: Corona, Ambulance Driver, First Female Ambulance Driver, കൊറോണ, ആംബുലൻസ് ഡ്രൈവർ, പാരതോഷികം
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ഡ്യൂട്ടി: സെലീന ബീഗത്തിന് ആദരം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
ശബരിമല സ്വർണ്ണക്കൊള്ള; 21 ഇടങ്ങളിൽ ഇഡിയുടെ മിന്നൽ റെയ്ഡ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേരളം, തമിഴ്‌നാട്, കർണാടകയിലായി 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • പ്രധാന പ്രതികളുടെ വീടുകൾ, സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഓഫീസ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ്

  • കള്ളപ്പണ ഇടപാടുകളും സാമ്പത്തിക കൈമാറ്റ വിവരങ്ങളും രഹസ്യമായി പരിശോധിക്കുന്നതായി ഇഡി അറിയിച്ചു

View All
advertisement